Trending

പുതിയ ബാച്ചുകളിൽ അറബിക് പഠനത്തിന് അവസരമൊരുക്കണം. യൂത്ത് ലീഗ്.

പുതിയ ബാച്ചുകളിൽ
അറബിക് പഠനത്തിന് അവസരമൊരുക്കണം.
യൂത്ത് ലീഗ്.
യൂത്ത് ലീഗ് ഭാഷാ സമര അനുസ്മരണം


പേരാമ്പ്ര : പുതുതായി അനുവദിക്കപ്പെട്ട ഹയർ സെക്കണ്ടറി ബാച്ചുകളിൽ വിദ്യാർത്ഥികൾക്ക് അറബി ഭാഷാ പഠനത്തിന് അവസരമൊരുക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്അബ് കീഴരിയൂർ ആവശ്യപ്പെട്ടു സംസ്ഥാന കമ്മിറ്റി ആഹ്വാനം പ്രകാരം പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് നടത്തിയ ഭാഷാ സമര അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ജൂലായ് 30 അറബി ഭാഷാ പഠനം അട്ടിമറിക്കാൻ ഇടത്സർക്കാർ നടത്തിയ കരി നിയമത്തിനെതിരെ മജീദ്‌ റഹ്‌മാൻ കുഞ്ഞിപ്പ മാർ നടത്തിയ ധീര പ്രതിരോധം എക്കാലത്തെയും യുവജനങ്ങൾക്ക് സമരാവേശമാണെന്നും
ഇന്നും
ഇന്ത്യയിൽ ഉടനീളം നടക്കുന്ന യുവജന സമരം യുവാക്കൾ തിരുത്തൽ ശക്തിയായി തുടരുന്നതിന്റെ സന്ദേശം ആണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
നിയോജക മണ്ഡലം പ്രസിഡന്റ് ശിഹാബ് കന്നാട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി കെ ജെറീഷ് സ്വാഗതം പറഞ്ഞു. വി പി റിയാസ് സലാം,സി കെ ഹാഫിസ്, കെ സി മുഹമ്മദ്‌, മുഹമ്മദ്‌ എരവത്ത്, ഗഫൂർ വാല്യക്കോട്,ലത്തീഫ് തുറയൂർ,സലീം മിലാസ്, റിയാസ് ചേലേരി, എസ് കെ ആഷിഖ് ഇഖ്ബാൽ,സത്താർ കീഴരിയൂർ, സഈദ് അയനിക്കൽ,റഷീദ് വാല്യക്കോട്, മുനീർ നൊച്ചാട്, തബ്ഷീർ ചെമ്പനോട,എം വി ജസീം,
ശരീഫ് കയനോത്ത്, അജ്നാസ് കൊയപ്ര,
ശുഹൈബ് അരിക്കുളം,
ഷാഹിദ് മേപ്പാട്ട്, അജ്നാസ് കാരയിൽ,റിയാസ് കീഴരിയൂർ, പി വി മുഹമ്മദ്‌ തുറയൂർ,എം കെ ഫസലു റഹ്‌മാൻ, അൻസിൽ കീഴരിയൂർ
എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post