Trending

ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റ് അവലോകന യോഗം ചേർന്നു ​

ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റ് അവലോകന യോഗം ചേർന്നു



പന്തീരാങ്കാവ്: സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായ ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ അവലോകന യോഗം പന്തീരാങ്കാവിലെ ട്രസ്റ്റ് ഓഫീസിൽ വച്ച് നടന്നു.


ഓഗസ്റ്റ് എട്ടിന് പെരുവയൽ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ട്രസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടന പരിപാടിയുടെ തുടർവിലയിരുത്തലുകൾക്കായാണ് യോഗം ചേർന്നത്.


കുന്നമംഗലം എം.എൽ.എ എം.എ. റസാഖ് മാഷ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വൈവിധ്യമാർന്ന പ്രോഗ്രാമുകളും ഫുഡ് കിറ്റ് വിതരണവും സംഘടിപ്പിച്ചിരുന്നു.
​വൻ വിജയമായി തീർന്ന ഉദ്ഘാടന ചടങ്ങിന്റെ സംഘാടനത്തിലെ പോസിറ്റീവ്, നെഗറ്റീവ് വശങ്ങളും ഭാവി പ്രവർത്തനങ്ങളും യോഗം വിശദമായി വിലയിരുത്തി.

ട്രസ്റ്റ് ചെയർപേഴ്സൺ ആമിന ജിജു സ്വാഗതം ആശംസിച്ചു. റിട്ടയേഡ് സബ് ഇൻസ്പെക്ടറും ലഹരി നിർമാർജന സമിതി സംസ്ഥാന സെക്രട്ടറിയുമായ സുബൈർ നെല്ലൂളി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കരീം എളമരം, റഹീം പൂവാട്ടുപറമ്പ്, മുഹമ്മദ് ബാവ, സലിം പെരുമണ്ണ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post