ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് സ്വാതന്ത്ര്യ ദിനത്തിൽ നാല് ഹോസ്പിറ്റലുകളിൽ രക്തദാന ക്യാമ്പുകൾ നടത്തി..
രാജ്യത്തിന്റെ 80ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് വടകര സഹകരണ ഹോസ്പിറ്റൽ, മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ്,മുക്കം MVR ക്യാൻസർ സെന്റർ,
കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ രക്തദാന ക്യാമ്പ് നടത്തി.
നാലിടത്തുമായി 56 പേരാണ് രക്തദാനത്തിനെത്തിയത്..
വടകരയിൽ പ്രിയദർശിനി ആർട്സ് &സ്പോർട്സ് ക്ലബ് മൂരാടും മുക്കം MVR ൽ duroc ആർക്കിട്ടെക്റ്റ്സും കൂടി സഹകരിച്ചായിരുന്നു ക്യാമ്പ്..
വടകര സഹകരണ ഹോസ്പിറ്റലിൽ ഹോപ്പ് പ്രവർത്തകരായ
ഡോ. ജുനൈദ് തങ്ങൾ ആയഞ്ചേരി,റിഷാന ടീച്ചർ എടച്ചേരി, സിറാജ് കോട്ടക്കൽ, ഡോ.തുളസി (പ്രിയദർശിനി ക്ലബ് )എന്നിവരും,
കോഴിക്കോട് മെഡിക്കൽ കോളേജിൽ ജാബിർ കുറ്റിച്ചിറയും മൊടക്കല്ലൂർ MMC യിൽ ഷാജിമോൻ വെള്ളിമാട്കുന്ന്, ഷുക്കൂർ അത്തോളി, ആരിഫ് ഉണ്ണികുളം,ഖാദർ മുണ്ടോത്ത്, ദിൽഷ മക്കാട്ട്, അഫ്ന ആഷിയാന എന്നിവരും മുക്കം MVR ക്യാൻസർ സെന്ററിൽ നൗഷാദ് CV കല്ലായി,യൂസുഫ് പുന്നക്കൽ, സൽമാൻ ഷാ ഓമശേരി (duroc )തുടങ്ങിയവരും ക്യാമ്പിന് നേതൃത്വം നൽകി..
Tags:
Kozhikode News



