REC - മുത്തേരി റോഡ് പ്രവൃത്തി: വേഗത്തിലാക്കാൻ സമഗ്ര യോഗം ചേർന്നു; ബി.എം ചെയ്ത് ഗതാഗതയോഗ്യമാക്കും
കോഴിക്കോട്: REC - മുത്തേരി റോഡ് നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനും തടസ്സങ്ങൾ പരിഹരിക്കുന്നതിനുമായി ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്നു. സ്ഥലം എം.എൽ.എ അഡ്വ. പി.ടി.എ റസാക്ക് മാസ്റ്ററുടെ നേതൃത്വത്തിലാണ് ചർച്ച നടന്നത്.
പി.ഡബ്ല്യു.ഡി, കെ.എസ്.ഇ.ബി, ഊരാളുങ്കൽ സൊസൈറ്റി, ജലജീവൻ മിഷൻ എന്നിവയിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. റോഡ് നിർമ്മാണം എത്രയും വേഗം B.M (ബിറ്റുമിനസ് മക്കാഡം) ചെയ്ത് പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കാനും, നിലവിൽ നാട്ടുകാരുടെ പരാതികളുള്ള സ്ഥലങ്ങളിൽ നേരിട്ടെത്തി പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ടുപോകാനും യോഗത്തിൽ തീരുമാനമായി.
Tags:
Mavoor News

