മുഅല്ലിം സമ്മേളനം സമാപിച്ചു
മാവൂർ: സമസ്ത സെന്റിനറിയുടെ അനുബന്ധമായി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മേഖലാ സമ്മേളനങ്ങളുടെ ഭാഗമായുള്ള മാവൂർ മേഖലാ മുഅല്ലിം സമ്മേളനം മാവൂർ മഹ്ളറയിൽ വെച്ച് നടന്നു.
എസ്.ജെ.എം (SJM) ജില്ലാ പ്രസിഡന്റ് അബ്ദുന്നാസർ സഖാഫി ഉദ്ഘാടനം നിർവഹിച്ചു. എസ്.ജെ.എം മേഖലാ പ്രസിഡന്റ് ടി.പി. മുഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ 'സമസ്തയുടെ ചരിത്രം' എന്ന വിഷയത്തിൽ റഹ്മത്തുള്ള സഖാഫി എളമരവും, 'മുഅല്ലിമിന്റെ ദൗത്യം' എന്ന വിഷയത്തിൽ ബഷീർ മുസ്ലിയാർ ചെറൂപ്പയും ക്ലാസുകൾക്ക് നേതൃത്വം നൽകി.
Tags:
Mavoor News

