മാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ്: മങ്ങാട്ട് അബ്ദുറസാഖ് പുതിയ പ്രസിഡന്റ്
മാവൂർ: മാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പുതിയ പ്രസിഡന്റായി മങ്ങാട്ട് അബ്ദുറസാഖിനെ തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് എൻ.പി. അഹമ്മദ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ചുമതലയേറ്റതിനെത്തുടർന്നാണ് സംഘടനയിൽ പുതിയ സ്ഥാനമാറ്റം.
കെ. ആലി ഹസ്സൻ ആണ് പുതിയ വൈസ് പ്രസിഡന്റ്. കെ.എം. മുർത്താസിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
മാവൂർ എസ്.ടി.യു. ഓഫീസിൽ വെച്ച് ചേർന്ന കൗൺസിൽ യോഗത്തിൽ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. ഹംസ മാസ്റ്റർ തിരഞ്ഞെടുപ്പ് ഉദ്ഘാടനം ചെയ്തു. എൻ.പി. അഹമ്മദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ടി.പി. ചെറൂപ്പ, ഒ. ഹുസൈൻ, അഹമ്മദ് കുട്ടി അരയൻകോട്, എം. ഇസ്മായിൽ മാസ്റ്റർ, ഒ.എം. നൗഷാദ് തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു. കെ. ലത്തീഫ് മാസ്റ്റർ സ്വാഗതവും പി. ഉമ്മർ മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:
Mavoor News
