KCEU സംസ്ഥാന സമ്മേളനം ഫണ്ട് ഏറ്റുവാങ്ങി.
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (CITU ) സംസ്ഥാന സമ്മേളനം 2026 സപ്തംബർ 21, 22, 23 തിയ്യതികളിൽ കോഴിക്കോട്ട് വെച്ച് നടക്കും. പ്രതിനിധി സമ്മേളനം സ: വി. വിനോദ്കുമാർ നഗറിലും (മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് കണ്ടംകുളം ജൂബിലി ഹാളിലും ) പൊതുസമ്മേളനം 21 ന് വൈകു: 5 മണിയ്ക്ക് സ: വി.എസ്.അച്ചുതാനന്ദൻ നഗർ (കടപ്പുറം) വെച്ച് നടക്കുന്നതാണ്. സാംസ്ക്കാരിക സമ്മേളനം, യാത്രയയപ്പ് സമ്മേളനം, സെമിനാറുകൾ, വനിതാ സംഗമം, സഹകരണ സഭ, രക്ത ഗ്രൂപ്പ് ഡയരക്ടറി , രക്തദാനം, ഫുട്ബോൾ ടൂർണ്ണമെന്റ്, ക്രിക്കറ്റ്, തൊഴിലാളി സംഗമം, കരാക്കെ ഗാനാലാപനം, തുടങ്ങീ വിത്യസ്ത പരിപാടികൾ ജില്ലയിൽ നടക്കുന്നതാണ്. കുന്ദമംഗലം ഏരിയയിലെ യൂണിറ്റുകളിൽ നിന്ന് സമ്മേളന ചെലവിലേയ്ക്കുള്ള ഫണ്ട് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. പ്രശാന്ത് ഏറ്റുവാങ്ങി. കുന്ദമംഗലം യൂണിറ്റിൽ നടന്ന പരിപാടിയിൽ യൂണിയൻ ജില്ലാ കമ്മറ്റി അംഗം പി. രാജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് വിശ്വനാഥൻ.ഇ, യൂണിയൻ ഏരിയാ സെക്രട്ടറി കെ.കെ.ഗോപൻ, ജില്ലാ കമ്മറ്റി അംഗം ടി. ഷെമീന എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡണ്ട് സജി.കെ. സ്വാഗതവും, ബേങ്ക് സെക്രട്ടറി ശ്രീജിത്ത്. ടി. നന്ദിയും പറഞ്ഞു.
Tags:
Peruvayal News

