Trending

എവർഗ്രീൻ ബ്രദർ ഹുഡ് ട്രസ്റ്റ് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

എവർഗ്രീൻ ബ്രദർ ഹുഡ് ട്രസ്റ്റ് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു


എവർഗ്രീൻ ബ്രദർ ഹുഡ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ട്രസ്റ്റ് ചെയർപേർസൺ അഡ്വ. ബോണി വർഗ്ഗീസ് ദേശീയ പതാക ഉയർത്തി ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.
തുടർന്ന് നടന്ന സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങിൽ ട്രസ്റ്റ് മുൻ ചെയർപേർസൺ ശ്രീ. രാജൻ കാമ്പുറത്ത് സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചിന്തകൾ പങ്കുവെക്കുകയും ചെയ്തു. ചടങ്ങിൽ സർവ്വ ശ്രീ. നാരായണൻ, മധു, കുര്യാക്കോസ്, സാജു ജോസഫ്, പ്രശോബ്, ഫിറോസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
യോഗത്തിൽ ട്രസ്റ്റ് സെക്രട്ടറി ശ്രീ. മുനീർ സ്വാഗതം ആശംസിച്ചപ്പോൾ, ട്രഷറർ ശ്രീ. അബൂബക്കർ മാസ്റ്റർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. ട്രസ്റ്റ് അംഗങ്ങളും പ്രദേശവാസികളും ആഘോഷങ്ങളിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post