Trending

പ്രവാസി അസോസിയേഷൻ നേതാവ് പാടത്തും കണ്ടി ബാലൻ അനുസ്മരണം സംഘടിപ്പിച്ചു

പ്രവാസി അസോസിയേഷൻ നേതാവ് പാടത്തും കണ്ടി ബാലൻ അനുസ്മരണം സംഘടിപ്പിച്ചു

മാവൂർ: കേരളാ പ്രവാസി അസോസിയേഷൻ മാവൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന പാടത്തും കണ്ടി ബാലന്റെ രണ്ടാമത് അനുസ്മരണ ദിനം ആചരിച്ചു. മാവൂർ പഞ്ചായത്ത് പ്രസിഡന്റ് കുന്നത്ത് വേലായുധന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം കോഴിക്കോട് ജില്ലാ സെക്രട്ടറി മൻസൂർ മണ്ണിൽ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കോഴിക്കോട് ജില്ലാ പ്രസിഡന്റ് സുരേഷ് വളയന്നൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ മുരളി നായന്നൂർ, പി.കെ. ബൈജു, മാവൂർ പഞ്ചായത്ത് കമ്മിറ്റി ട്രഷറർ യു.കെ. സലാഹുദ്ദീൻ, പഞ്ചായത്ത് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ. ഉണ്ണികൃഷ്ണൻ, പതിനാറാം വാർഡ് കമ്മിറ്റി സെക്രട്ടറി പി.കെ. ഷൈമോൻ എന്നിവർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
​മാവൂർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സുധീഷ് മുല്ലപ്പള്ളി സ്വാഗതവും പഞ്ചായത്ത് കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം പി.എം. ദിവാകരൻ നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post