പട്ടേരിക്കുന്ന് അങ്കണവാടി ഓഡിറ്റോറിയം, സ്റ്റേജ് ഉദ്ഘാടനം ചെയ്തു.
മാവൂർ: വളയന്നൂർ പട്ടേരിക്കുന്ന് അങ്കണവാടിക്ക് വേണ്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി ഉമ്മർ മാസ്റ്റർ പ്രത്യേക താൽപര്യമെടുത്ത് ബഹുജന പങ്കാളിത്തത്തോടെ നിർമ്മിച്ച ഓഡിറ്റോറിയം, സ്റ്റേജ് എന്നിവയുടെ ഉദ്ഘാടനം നടന്നു.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.മുനീറത്ത് ടീച്ചർ ഓഡിറ്റോറിയവും വൈസ് പ്രസിഡണ്ട് സി.പി. കൃഷ്ണൻ സ്റ്റേജും ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ കെ.എം. അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. ഉമ്മർ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.പി. അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ഓടിറ്റോറിയം നിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകിയ കളരിക്കൽ ബാലകൃഷ്ണൻ നായരെ ജില്ലാ പഞ്ചായത്ത് അംഗം ടി.കെ.മുരളീധരൻ പൊന്നാടയണിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വളപ്പിൽ റസാഖ്, ഗ്രാമപഞ്ചായത്ത് മെമ്പർ എൻ.പി. ഉണ്ണിരാജൻ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എ.കെ. മുഹമ്മദലി, കെ.സി. വത്സരാജ്, സത്യൻ കളരിക്കൽ എന്നിവർ സംസാരിച്ചു. അങ്കണവാടി വർക്കർ യു. രാജി നന്ദിയും പറഞ്ഞു. തുടർന്നു നടന്ന ഓണാഘോഷപരിപാടികൾക്ക് ഇ.ടി.സുനീഷ്, കെ.സുലൈഖ, കെ.എം. അഷ്റഫ് തില്ലേരി,ആശാവക്കർ കെ.എം. മിനി, കെ. കരുണാകരൻ നായർ, കെ. ശിവരാമൻ നായർ, എൻ.കെ. സുഹറ എന്നിവർ നേതൃത്വം നൽകി.
Tags:
Mavoor News

