മാതൃകാപരമായ സേവനത്തിന്റെ വിലയിരുത്തൽ: ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റ് അവലോകനയോഗം ചേർന്നു
പെരുമണ്ണ: കലാ, കായിക, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ മാതൃകാപരമായ സേവനം അനുഷ്ഠിച്ചു പോരുന്ന ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു.
പന്തീരാങ്കാവിലുള്ള ട്രസ്റ്റ് ഓഫീസിൽ വെച്ചായിരുന്നു യോഗം സംഘടിപ്പിച്ചത്.
ഓഗസ്റ്റ് 23-ന് വാഴക്കാട് വെല്ലോറ നേച്ചർ ക്യൂർ ഹോമിൽ വെച്ച് 'പൊന്നോണം 2026' എന്ന പേരിൽ വിപുലമായ ഓണാഘോഷ പരിപാടികൾ ട്രസ്റ്റ് സംഘടിപ്പിച്ചിരുന്നു.
ഭിന്നശേഷിക്കാരായ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്ത ആഘോഷ പരിപാടികളുടെ വിജയകരമായ പൂർത്തീകരണത്തിന് ശേഷമാണ് ട്രസ്റ്റ് ഓഫീസിൽ തുടർ അവലോകന യോഗം ചേർന്നത്.
Tags:
Perumanna News




