മാവൂരിൽ വർണാഭമായ നബിദിന ഘോഷയാത്രയും ആദരിക്കലും നടന്നു
മാവൂർ: പ്രവാചക ശ്രേഷ്ഠരുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മാവൂർ ഏരിയ മുസ്ലിം ജമാഅത്തിന്റെയും വൈവിധ്യമാർന്ന ഉപഘടകങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച നബിദിന ഘോഷയാത്ര ശ്രദ്ധേയമായി. സ്കൗട്ടിന്റെയും ദഫ്മുട്ടിന്റെയും ബാന്റ് മേളങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്ര ചടങ്ങുകൾക്ക് മാറ്റ് കൂട്ടി.
മാവൂർ കൽപ്പള്ളിയിൽ നിന്ന് ആരംഭിച്ച പ്രയാണം മാവൂർ അങ്ങാടി ചുറ്റി മാവൂർ മഹ്ളറയിൽ സമാപിച്ചു. തുടർന്ന് മൗലിദ് പാരായണവും തബർറുക് വിതരണവും നടന്നു.
കൽപ്പള്ളിയിൽ നടന്ന ഘോഷയാത്രയ്ക്ക് സയ്യിദ് ഹസ്സൻ ബുഹാരി, സയ്യിദ് അബ്ദുൽ റഹിമാൻ അൽ ബുഹാരി, ജില്ലാ മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി നെച്ചായിൽ മുഹമ്മദ് അലി മാസ്റ്റർ, പി.സി. മുഹമ്മദ് അലി ഹാജി, പി. അബ്ദുള്ള മാസ്റ്റർ, പി.ടി.സി. മുഹമ്മദാലി മാസ്റ്റർ, കലാം മാസ്റ്റർ മാവൂർ, ഉസ്മാൻ സഖാഫി, പോക്കട്ടി ഹാജി, അബ്ദുൽ അസീസ് സഖാഫി കൽപ്പള്ളി, ബാപ്പു ഹാജി, അബ്ദുറഹിമാൻ ഹാജി വേലാട്ടിൽ എന്നിവർ നേതൃത്വം നൽകി
Tags:
Mavoor News

