രാജീവ് ഗാന്ധി ജന്മദിനാചരണം: പെരുമണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചടങ്ങ് സംഘടിപ്പിച്ചു
പെരുമണ്ണ: പെരുമണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 82-ാം ജന്മദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ദിനേശ് പെരുമണ്ണ (ഡിസിസി ജനറൽ സെക്രട്ടറി) പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.ഇ. മുഹമ്മദ് ഫസൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ പ്രാദേശിക നേതാക്കൾ പങ്കെടുത്തു. യുഡിഎഫ് കൺവീനർ എം.എ. പ്രഭാകരൻ, യുഡിഎഫ് ട്രഷറർ ടി. സൈതുട്ടി, ഗൗരി ശങ്കർ, മുജീബ് പുനത്തിൽ, നാരായണക്കുറുപ്പ്, സുബ്രഹ്മണ്യൻ ടി.ടി., മൊയ്തീൻ കോയ, ഷമിർ കെ.കെ., രാജീവ് കെ.പി. എന്നിവർ സംസാരിച്ചു.
Tags:
Perumanna News


