Trending

പെരുവയൽ ബഡ്സ് സ്കൂളിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു

പെരുവയൽ ബഡ്സ് സ്കൂളിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു


കുറ്റിക്കാട്ടൂർ: പെരുവയൽ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് വിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിച്ചു.


പരിപാടിയുടെ ഉദ്ഘാടനം പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. വി. ജാഫർ നിർവ്വഹിച്ചു.

ബഡ്സ് സ്കൂൾ പ്രിൻസിപ്പാൾ ശബന ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വാർഡ് മെമ്പർ ജയശ്രീ, ലത്തീഫ്, ട്രൂ കയർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ ആമിനാ ജിജു, കൺവീനർ സുബൈർ നെല്ലൂളി, ഭാരവാഹികളായ ബി. കെ. മുഹമ്മദ് ബാവ, സഫിയ സി., റസിയ തുടങ്ങിയവർ സംബന്ധിച്ചു.

കുട്ടികളുടെ വിവിധ കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. സ്കൂൾ അസിസ്റ്റന്റുമാരായ മാഷിന, ഷൈനി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷ പരിപാടികൾ സമാപിച്ചത്.

Post a Comment

Previous Post Next Post