Trending

പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കണം: കെ.പ്രവീൺ കുമാർ എം.എൽ.എ.

പ്രാദേശിക മാധ്യമ പ്രവർത്തകർക്ക്
ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കണം: കെ.പ്രവീൺ കുമാർ എം.എൽ.എ.


കൊയിലാണ്ടി: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക്
ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും ലഭ്യമാക്കാൻ സർക്കാറിൽ സമ്മർദ്ദം ചെലുത്തുമെന്ന്
കൊയിലാണ്ടി എം.എൽ.എ അഡ്വ.കെ.പ്രവീൺ കുമാർ
പറഞ്ഞു. ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ(ഐ.ആർ.എം.യു) മേഖലാ കൺവെൻഷനും ഐ ഡി കാർഡ് വിതരണവും കൊയിലാണ്ടി പ്രസ്ക്ലബിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേഖലാ പ്രസിഡന്റ് രവി എടത്തിൽ അധ്യക്ഷത വഹിച്ചു.ഐ.ആർ.എം.യു അംഗങ്ങൾക്ക് ഏർപ്പെടുത്തിയ അപകട ഇൻഷുറൻസ് പദ്ധതിയുടെ ഫോം വിതരണവും നടന്നു.  ജില്ലാ ജനറൽ സെക്രട്ടറി പി.കെ പ്രിയേഷ് കുമാർ, ജില്ലാ പ്രസിഡൻ്റ് കുഞ്ഞബ്ദുള്ള വാളൂർ, ജില്ലാ ട്രഷറർ കെ.ടി.കെ. റഷീദ്,  ജോയിന്റ് സെക്രട്ടറി എ.പി. സതീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബഷീർ ആരാമ്പ്രം , രഘുനാഥ് പുറ്റാട്  എന്നിവർ സംസാരിച്ചു. രാഗിഷ വി.ആർ നന്ദി പറഞ്ഞു.

പുതിയ കമ്മിറ്റി ഭാരവാഹികളായി രവി എടത്തിൽ(പ്രസിഡൻ്റ്),  കെ.കെ. കിഷോർ (സെക്രട്ടറി), പി.എം.ഷൈലേഷ്, 
ശശി കമ്മട്ടേരി(വൈസ് പ്രസിഡന്റ്),രാഗിഷ. വി.ആർ, 
അൻസാർ കൊല്ലം (ജോ. സെക്രട്ടറി),പി.ഗിരീഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post