Trending

മാവൂരിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞു കയറി അപകടം; കടയുടമയ്ക്കും കാൽനടയാത്രക്കാരനും പരിക്ക്

മാവൂരിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞു കയറി അപകടം; കടയുടമയ്ക്കും കാൽനടയാത്രക്കാരനും പരിക്ക്



​മാവൂർ: നിയന്ത്രണം വിട്ട ഇന്നോവ കാർ കടയിലേക്ക് പാഞ്ഞു കയറി അപകടം. മാവൂർ പാറമ്മലിലെ 'ബിസ്മി ബുക്ക്സ്റ്റാൾ' എന്ന സ്ഥാപനത്തിലേക്കാണ് തിങ്കളാഴ്ച രാത്രി 11 മണിയോടെ കാർ ഇടിച്ചുകയറിയത്. അപകടത്തിൽ കട പൂർണമായി തകർന്നു.

കടയുടമ പി.ടി. മുഹമ്മദ്, കാൽനടയാത്രക്കാരനായ വായോളി അഹമ്മദ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കോഴിക്കോട് ഭാഗത്തുനിന്ന് മാവൂരിലേക്ക് വരികയായിരുന്ന ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്. സമീപത്തെ എം.കെ. സ്റ്റോറിലെ ജീവനക്കാരനായ അഹമ്മദ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാറിടിച്ചത്.

അപകടത്തെ തുടർന്ന് മറിഞ്ഞ കാറിലുണ്ടായിരുന്ന രണ്ടുപേരെ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

Post a Comment

Previous Post Next Post