Trending

ജനസേവനരംഗത്ത് മാതൃകയായി റസാഖ് മാസ്റ്റർ: കുന്ദമംഗലം എം.എൽ.എ ക്യാമ്പ് ഓഫീസ് പാണക്കാട് തങ്ങൾ ഉദ്ഘാടനം ചെയ്തു

ജനസേവനരംഗത്ത് മാതൃകയായി റസാഖ് മാസ്റ്റർ: കുന്ദമംഗലം എം.എൽ.എ ക്യാമ്പ് ഓഫീസ് പാണക്കാട് തങ്ങൾ ഉദ്ഘാടനം ചെയ്തു


​കുന്ദമംഗലം: ഔദ്യോഗിക പദവികളുടെയോ ചുവന്ന ബോർഡിന്റെയോ പിൻബലമില്ലാതെ മുൻപ് റസാഖ് മാസ്റ്റർ എന്തെല്ലാം പൊതുപ്രവർത്തനങ്ങളാണോ ചെയ്തിരുന്നത്, അത് തന്നെയാണ് ഇപ്പോൾ എം.എൽ.എ ആയപ്പോഴും അദ്ദേഹം തുടരുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. കുന്ദമംഗലം എം.എൽ.എയുടെ പുതിയ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റസാഖ് മാസ്റ്റർ എന്നോ ജനങ്ങളുടെ മനസിൽ ഇടംപിടിച്ച നേതാവാണ്.

​സ്വന്തം നാടും വീടും വിട്ട് എം.എൽ.എ താമസം കുന്ദമംഗലത്തേക്ക് മാറ്റിക്കൊണ്ട് ഓഫീസും താമസസ്ഥലവും ഒരു കുടക്കീഴിൽ സജ്ജമാക്കിയാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. നാടിന്റെ വികസന പദ്ധതികൾക്കും ജനങ്ങളുടെ പരാതി പരിഹാരങ്ങൾക്കും പുതിയ ഓഫീസ് അത്താണിയാകും. നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസന പദ്ധതികളുടെ ഏകോപനം ഈ ഓഫീസ് കേന്ദ്രീകരിച്ച് ആയിരിക്കും. ചടങ്ങിൽ ലോകകപ്പ് പ്രവചന മത്സര വിജയിക്കുള്ള മൈജി ഗ്രൂപ്പ് നൽകുന്ന അൻപതിനായിരം രൂപയുടെ ക്യാഷ് പ്രൈസിനുള്ള നറുക്കെടുപ്പ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ പഥം സിംഗ് നിർവഹിച്ചു. ക്യാഷ് പ്രൈസ് മൈജി അസി. ജനറൽ മാനേജർ അജ്നാസ് വിജയിക്ക് കൈമാറി.

​ചടങ്ങിൽ ഡോ. എം.കെ. മുനീർ, പി.കെ. ഫിറോസ് എം.എൽ.എ, എൻ. സുബ്രഹ്മണ്യൻ, പി.എം. നിയാസ്, യു.സി. രാമൻ, കെ.എ. കാദർ മാസ്റ്റർ, അഡ്വ. അൻവർ, എം.സി. കുഞ്ഞാമുട്ടി, എ.പി. മജീദ് മാസ്റ്റർ,എൻ.പി. ഹംസ മാസ്റ്റർ, ഖാലിദ് കിളിമുണ്ട,  ചോലക്കൽ രാജേന്ദ്രൻ, അൻവർ സാദിഖ്, ധനീഷ് ലാൽ, അഷ്റഫ് കയാഴിക്കൽ, അബ്ദുറഹ്മാൻ, ദിനേശ് പെരുമണ്ണ, എ.ടി. ബഷീർ ഹാജി, കെ.കെ. കേളുക്കുട്ടി, മില്ലി മോഹൻ, കെ. കെ നവാസ്, സി. കെ ഫസീല, വിനോദ് പടനിലം, ആർ. വി ജാഫർ, നദീറ, സംജിത്ത് സി. വി, മുനീറത്ത്, രാജൻ തുടങ്ങി സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുത്തു.
​ചടങ്ങിൽ എം. ജയപ്രകാശ് സ്വാഗതവും കെ. മൂസ മൗലവി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post