ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും ലോഗോ പ്രകാശനവും കുന്നമംഗലം നിയോജക മണ്ഡലം എംഎൽഎ എം എ റസാഖ് മാസ്റ്റർ നിർവഹിച്ചു
മാവൂർ: പ്രദേശത്തെ ജീവകാരുണ്യ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുതിയ ദിശബോധം നൽകിക്കൊണ്ട് രൂപീകൃതമായ 'ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ' ഔദ്യോഗിക ഉദ്ഘാടനവും ലോഗോ പ്രകാശനവും കുന്നമംഗലം നിയോജകമണ്ഡലം എം.എൽ.എ. എം. എ. റസാഖ് മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ അർഹരായവർക്കുള്ള ഫുഡ് കിറ്റ് വിതരണവും അദ്ദേഹം നിർവഹിച്ചു.
ഭിന്നശേഷി കുട്ടികളോടൊപ്പം ചേർന്ന് സന്തോഷം പങ്കിടുകയും കുശലാന്വേഷനങ്ങൾ നടത്തുകയും ചെയ്ത എം.എൽ.എയുടെ സാന്നിധ്യം കുട്ടികൾക്ക് ഏറെ ആവേശമായി.
കലാ-കായിക, സാമൂഹിക-സാംസ്കാരിക, രാഷ്ട്രീയ സന്നദ്ധ മേഖലകളിലെ പ്രമുഖരും ജനപ്രതിനിധികളും ഭിന്നശേഷി വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ വെച്ച് ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ ആമിന ജിജു എം. എ. റസാഖ് മാസ്റ്ററെ ആദരിച്ചു.
കൂടാതെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സുബൈർ നെല്ലൂളി, ഡോ. അബ്ദുൽ സലാം, സിറാജ് വേങ്ങര, റഹിം പെരുമണ്ണ, സിറാജ് പന്തിരാങ്കാവ്, തൽഹത്ത് കുന്നമംഗലം, കരീം എളമരം എന്നിവരെയും ചടങ്ങിൽ വെച്ച് ആദരിക്കുകയുണ്ടായി.
ട്രസ്റ്റ് ചെയർപേഴ്സൺ ആമിന ജിജു സ്വാഗതം ആശംസിച്ച ചടങ്ങിൽ പെരുവയൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലാം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. വി. ജാഫർ മുഖ്യപ്രഭാഷണം നടത്തി.
പെരുവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബിത തോട്ടാഞ്ചേരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് പാലാട്ട്, അഡ്വ. ഷെമീം പക്സാൻ, ബി. കെ. കുഞ്ഞഹമ്മദ്, സിദ്ധീക്ക്, രാധാകൃഷ്ണൻ കെ. പി. തുടങ്ങിയ പ്രമുഖർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വേദിയിൽ ഭിന്നശേഷി വിദ്യാർഥികളും ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിച്ചു പോരുന്ന മെലഡി കഫെ വാട്സ്ആപ്പ് ഗ്രൂപ്പിലെ കലാകാരന്മാരും അവതരിപ്പിച്ച വിവിധയിനം കലാപരിപാടികളും അരങ്ങേറി.
Tags:
Peruvayal News




