പെരുമണ്ണ ബഡ്സ് സ്കൂൾ പരിസരം ശുചീകരിച്ചു; ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു
പെരുമണ്ണ: പെരുമണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി ചാരിറ്റബിൾ (ERT) ടീമിന്റെ സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പെരുമണ്ണ ബഡ്സ് സ്കൂൾ പരിസരം ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ നിർവഹിച്ചു.
ചടങ്ങിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ഇ. മുഹമ്മദ് ഫസൽ അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ എ.പി. പീതാംബരൻ, യുഡിഎഫ് പെരുമണ്ണ പഞ്ചായത്ത് കൺവീനർ എം.എ. പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ബ്ലോക്ക്-മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, പഞ്ചായത്ത് മെമ്പർമാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
Tags:
Perumanna News

