Trending

ഓണസമൃദ്ധി കർഷക ചന്തയ്ക്ക് പെരുവയലിൽ തുടക്കം

ഓണസമൃദ്ധി കർഷക ചന്തയ്ക്ക് പെരുവയലിൽ തുടക്കം


പെരുവയൽ: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മുഖേന പെരുവയൽ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണസമൃദ്ധി കർഷക ചന്ത 2026-ന് പെരുവയൽ ഗ്രാമപഞ്ചായത്ത് പരിസരത്ത് തുടക്കമായി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബിതാ തോട്ടാഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ.വി. ജാഫർ ശ്രീ മുനീറിന് പച്ചക്കറി വിൽപ്പന നടത്തി ഉദ്ഘാടനം നിർവഹിച്ചു.

കർഷകരിൽ നിന്ന് ഉൽപ്പന്നങ്ങൾ 10 ശതമാനം അധിക വിലയ്ക്ക് സംഭരിക്കുകയും ഉപഭോക്താക്കൾക്ക് പൊതുവിപണിയിലെ ചില്ലറ വിലയേക്കാൾ 30 ശതമാനം വരെ കുറഞ്ഞ വിലയിൽ ലഭ്യമാക്കുകയും ചെയ്യുന്നതാണ് കർഷക ചന്തയുടെ പ്രത്യേകത. കർഷകരുടെ മൂല്യവർധിത ഉൽപ്പന്നങ്ങളും വിലക്കുറവിൽ ലഭിക്കും.

ആഗസ്റ്റ് 22 മുതൽ 25 വരെയാണ് കർഷക ചന്ത പ്രവർത്തിക്കുന്നത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അനീഷ് പാലാട്ട്, ഷാഹിന സലാം, എ.എം ആഷിക്,ജനപ്രതിനിധികൾ, സി.ഡി.എസ്. ചെയർപേഴ്സൺ ജുമൈല കുന്നുമ്മൽ, കർഷകർ, കാർഷിക വികസന സമിതി അംഗങ്ങൾ, കാർഷിക കർമ്മസേന, ഇക്കോഷോപ്പ്, കൃഷിക്കൂട്ടങ്ങൾ, പച്ചക്കറി ക്ലസ്റ്റർ, പാടശേഖര സമിതി, കേരസമിതി, കുരുമുളക് സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post