വെൽഫെയർ പാർട്ടി ഓണക്കിറ്റ് നൽകി.
കുന്ദമംഗലം : ഓണാഘോഷത്തിന്റെ ഭാഗമായി പ്രവാസി വെൽഫെയർ റിയാദിന്റെ സഹകരണത്തോടെ വെൽഫെയർ പാർട്ടി ചാത്തമംഗലം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന 'ഓണപ്പൊതി' വിതരണോദ്ഘാടനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. നദീറ വെൽഫെയർ പാർട്ടി ചാത്തമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജലീൽ മാസ്റ്റർക്ക് കൈമാറി നിർവഹിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി അംഗം സിറാജുദ്ദീൻ ഇബ്നു ഹംസ, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മജീദ് മാസ്റ്റർ, എം.പി. അബ്ദുല്ല, സുലൈമാൻ വെള്ളലശ്ശേരി എന്നിവർ പങ്കെടുത്തു.
Tags:
Kozhikode News

