Trending

100 ദിനം പൂർത്തിയാക്കിയ തൊഴിലാളികൾക്ക് അലവൻസ് വിതരണം ഉദ്ഘാനം ചെയ്തു

100 ദിനം പൂർത്തിയാക്കിയ തൊഴിലാളികൾക്ക് അലവൻസ് വിതരണം ഉദ്ഘാനം ചെയ്തു 


 മാവൂർ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ (MGNREGS) 2025–26 സാമ്പത്തിക വർഷത്തിൽ 100 പ്രവൃത്തിദിനങ്ങൾ വിജയകരമായി പൂർത്തിയാക്കിയ മാവൂർ ഗ്രാമപഞ്ചായത്തിലെ തൊഴിലാളികൾക്കുള്ള അലവൻസ് വിതരണംചെയ്തു . 100 ദിനം പൂർത്തിയാക്കിയവരിൽ ഏറ്റവും മുതിർന്ന തൊഴിലാളിയായ വാർഡ് 12(മാവൂർ ) സ്വദേശിനി ദേവകിക്ക് ചെക്ക് കൈമാറിക്കൊണ്ട് മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് സി ഉദ്ഘാടനം ചെയ്തു . സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഗീതാമണി ,എൻ പി അഹമ്മദ്,ഉമ പഞ്ചായത്ത് സെക്രട്ടറി മറ്റുമെമ്പർമാർ,അസിസ്റ്റന്റ് സെക്രട്ടറി,സ്റ്റാഫ് എന്നിവരുടെ നേതൃത്തത്തിലായിരുന്നു ഉദ്ഘാടനം ചെയ്തത് .

Post a Comment

Previous Post Next Post