സൗഹൃദം കൊടിയത്തൂർ പ്രതിഭകളെ ആദരിച്ചു
കൊടിയത്തൂർ: വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച ഗ്രാമപഞ്ചായത്തിലെ പ്രതിഭകളെ സൗഹൃദം കൊടിയത്തൂറിന്റെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ടീച്ചർ ഉദ്ഘാടനം ചെയ്തു.
വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഹമാം അലി, കെ. ഷമീം പി.കെ., അസീൽ ഇ.എൻ., സുഹൈർ എൻ.കെ. എന്നിവരെയും മാപ്പിളപ്പാട്ട് രചനാരംഗത്ത് സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ ഫോക്‌ലോർ അവാർഡ് നേടിയ ടി.പി. അബ്ദുല്ല, നീറ്റ് എൻട്രൻസ് പരീക്ഷയിൽ ഓൾ ഇന്ത്യ തലത്തിൽ 528-ാം റാങ്ക് നേടിയ മുന്ന റംസാൻ എന്നിവരെയുമാണ് ചടങ്ങിൽ ആദരിച്ചത്.
സൗഹൃദം വർക്കിംഗ് ചെയർമാൻ കെ.പി.യു. അലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.പി. അബ്ദുല്ലയുടെ മാപ്പിളപ്പാട്ട് രചനകളെക്കുറിച്ച് നിയാസ് മാസ്റ്റർ ചോല സംസാരിച്ചു. ഡോ. ഒ.സി. അബ്ദുൽ കരീം, ഡോ. മുജീബ് റഹ്മാൻ കെ.ജി., അസ്‌ലം ചെറുവാടി, പി. ഹരിദാസൻ മാസ്റ്റർ, ഇ.എൻ. അബ്ദുൽ ജലീൽ, എൻ.കെ. മുനീർ മാസ്റ്റർ, ചാലിൽ അബ്‌ദു മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.
Tags:
Mavoor News

