Trending

വിദ്യാഭ്യാസം കുട്ടികളെ മനുഷ്യത്വമുള്ളവരാക്കി മാറ്റുന്നു :ഫാത്തിമ തഹ്ലിയ

വിദ്യാഭ്യാസം കുട്ടികളെ മനുഷ്യത്വമുള്ളവരാക്കി മാറ്റുന്നു
:ഫാത്തിമ തഹ്ലിയ


കുറ്റ്യാടി:പഠനം എന്നത് ചുറ്റുമുള്ള ആളുകളെ സ്നേഹത്തോടെ കാണാനുള്ള പ്രക്രിയ ആവണമെന്ന് ഫാത്തിമ തഹ്ലിയ എം.എൽ എ . മനുഷ്യത്വമുള്ള മനുഷ്യരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ മാതൃകയാണ് രക്ഷിതാക്കളും അധ്യാപകരും ജനപ്രതിനിധികളുമെന്ന് അവർ കൂട്ടിച്ചേർത്തു.കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളുടെ സ്ഥാനാരോഹണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. പരിപാടിയിൽ ആർ.ഇ.ടി.ചെയർമാൻ ടി മുഹമ്മദ് വേളം അധ്യക്ഷത വഹിച്ചു .സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് കെ.പി. നൂറുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം സുമയ്യ നാസർ ,സ്കൂൾ മാനേജർ കെ കാസിം,കെ എം സാദിഖ്,നജ്മാ മുബാരിസ് ,പി ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.സ്കൂൾ പ്രിൻസിപ്പൽ അയ്യൂബ് മൂവക്കൻ സ്വാഗതവും വി പി പ്രജിത നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post