Trending

ചെണ്ടുമല്ലിപ്പൂവ് കൃഷി വിളവെടുപ്പുൽസവം നാടിന് ആവേശമായി

ചെണ്ടുമല്ലിപ്പൂവ് കൃഷി വിളവെടുപ്പുൽസവം നാടിന് ആവേശമായി


മാവൂർ: മാവൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസിന് കീഴിലുള്ള അഞ്ചാം വാർഡ് ഹരിതം ജെ.എൽ.ജി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ തെങ്ങിലക്കടവ് വലിയപറമ്പത്ത് കൃഷി ചെയ്തുണ്ടാക്കിയ ചെണ്ടുമല്ലിപ്പൂവ് കൃഷിയുടെ വിളവെടുപ്പുൽസവം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.പി.അഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.ഉമ്മർ മാസ്റ്റർ, സി.ഡി.എസ് ചെയർപേഴ്സൺ പ്രസന്നകുമാരിടീച്ചർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. വിളവെടുപുൽസവം നാട്ടുകാർക്ക് ആവേശമായി മാറി. മാവൂർ പഞ്ചായത്തിൽ ആദ്യമായാണ് ഇത്തരം ഒരു കൃഷി നടത്തുന്നത്.

അഗ്രി സി ആർ പി പഞ്ചായത്ത് കോഡിനേറ്റർ യു.എം.സിജിത, ജെ.എൽ.ജി അംഗങ്ങളായ പി.പി. സുഹറ, സി.ജയനി, വി.ആമിന, ടി.പി.മൻസിന, പി.സുനീറ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post