ചാരിറ്റി കൗൺസിലിംഗ് രംഗത്തെ ശ്രദ്ധേയ സാന്നിധ്യം: തൽഹത്ത് കുന്നമംഗലത്തിന് ആദരം
കുന്നമംഗലം: ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റ് അംഗവും സൈക്കോളജിക്കൽ കൗൺസിലറും ഹിപ്നോട്ടിസ്റ്റുമായ തൽഹത്ത് കുന്നമംഗലത്തിനെ മെക് 7 കുന്നമംഗലം സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ ആദരിച്ചു. സമൂഹ നന്മ ലക്ഷ്യമിട്ടുള്ള ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ നടൻ എന്ന നിലയിലും ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യം എന്ന നിലയിലുമാണ് അദ്ദേഹത്തെ ചടങ്ങിൽ ആദരിച്ചത്.
മെക് 7 സീനിയർ അംഗങ്ങളായ ജോൺ സി.സി. കാരന്തൂർ, രവീന്ദ്രനാഥ് കുന്നമംഗലം, കുഞ്ഞോദി എന്നിവരെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി.
ദാവൂദ് അലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രോഗ്രാം ഓർഗനൈസർ അഷറഫ് അണ്ടോണ ഉദ്ഘാടനം ചെയ്തു. റഷീദ് കുന്നമംഗലം സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ലാ കോഡിനേറ്റർ എൻ.കെ. മുഹമ്മദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
Tags:
Kunnamagalam News

