മാവൂർ ഗ്രാമപഞ്ചായത്ത് കർഷകദിനാഘോഷം സംഘടിപ്പിച്ചു; കർഷകരെ ആദരിച്ചു.
മാവൂർ:
ചിങ്ങം ഒന്നിനോടനുബന്ധിച്ച് മാവൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ കർഷകദിനാഘോഷവും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു. മാവൂർ രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന പരിപാടി കുന്ദമംഗലം നിയോജക മണ്ഡലം എം.എൽ.എ ശ്രീ. എം. എ. റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുകയും മികച്ച കർഷകർക്കുള്ള അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. കഠിനാധ്വാനത്തിലൂടെ നാടിന് അന്നം നൽകുന്ന കർഷകരെ ചേർത്തുപിടിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മുനീറത്ത് ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. . മാവൂർ കൃഷി ഓഫീസർ ശ്രീമതി. രേണുക കൊല്ലേരി സ്വാഗതം ആശംസിച്ച ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ-ബാങ്കിംഗ് മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പി കൃഷ്ണൻ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഗീതാമണി പുലിയപ്പുറം,എൻ പി അഹമ്മദ്, ഉമാദേവി, ജില്ലാ പഞ്ചായത്ത് മെമ്പർ ടി കെ മുരളീധരൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വളപ്പിൽ റസാഖ്, ടി ഉമ്മർ മാസ്റ്റർ, വാർഡ് മെമ്പർമാരായ കെ പി ചന്ദ്രൻ കെ ഉസ്മാൻ ജയശ്രീ ദിവ്യപ്രകാശ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജയലേഖ കെ.എ സി.ഡി.എസ്. ചെയർപേഴ്സൺ ശ്രീമതി. പ്രസന്നകുമാരി, മാവൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ശ്രീ. ദേവദാസൻ ഇ. എൻ., കേരള ഗ്രാമീൺ ബാങ്ക് മാനേജർ ശ്രീമതി. ഇന്ദു ആർ. എം., കേരള ബാങ്ക് ഏരിയ മാനേജർ ശ്രീമതി. ആശ ആർ. എം., കൂടാതെ ശ്രീ. കെ. എം. അപ്പുകുഞ്ഞൻ, ശ്രീ. കെ. എ. ലത്തീഫ് മാസ്റ്റർ, ശ്രീ. സുരേഷ് പുതുക്കുടി, ശ്രീ. ദിവാകരൻ കെ., ശ്രീ. വിനോദ്കുമാർ എം. എം., ശ്രീ. സത്യൻ കളരിക്കൽ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Tags:
Mavoor News

