Trending

സ്നേഹത്തിന്റെ വെളിച്ചം: സഫിയ കുറ്റിക്കാട്ടൂർ

സ്നേഹത്തിന്റെ വെളിച്ചം: സഫിയ കുറ്റിക്കാട്ടൂർ


കല, കായിക, സാമൂഹിക, ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യമാണ് എന്റെ പ്രിയ സഹോദരി സഫിയ കുറ്റിക്കാട്ടൂർ. 'കല ലീഗ്' വാട്സ്ആപ്പ് കൂട്ടായ്മയിൽ സജീവമായ സഫിയാത്തയെ ഞങ്ങളുടെ 'ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റ്' രാമനാട്ടുകരയിൽ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ സ്നേഹ സംഗമത്തിലാണ് ഞാൻ ആദ്യമായി പരിചയപ്പെടുന്നത്.


പ്രിയ സുഹൃത്ത് സുബൈർ നെല്ലുളിയാണ് സഫിയാത്തയെയും പെരുവയൽ ബഡ്സ് സ്കൂൾ പ്രിൻസിപ്പലായ അനുജത്തി ഷബിന ടീച്ചറെയും അന്ന് അവിടേക്ക് കൂട്ടിക്കൊണ്ടുവന്നത്.

കഴിഞ്ഞദിവസം വാഴക്കാട് നേച്ചർ ക്യൂർ ഹോമിൽ വെച്ച് നടന്നുപോന്ന ഓണാഘോഷത്തിൽ വാഴക്കാട്, രാമനാട്ടുകര മേഖലകളിലെ നിരവധിയായ ഭിന്നശേഷി വിദ്യാർത്ഥികൾ പങ്കെടുത്തു. അന്ന് ആ കുരുന്നുകൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങൾ മുഴുവൻ സ്വന്തം ചെലവിലാണ് സഫിയാത്ത നൽകിയത്.
​ചാരിറ്റി പ്രവർത്തനങ്ങൾക്കായി സ്വമേധയാ ഇറങ്ങിപ്പുറപ്പെട്ട സഫിയ കുറ്റിക്കാട്ടൂരുടെ ഈ നന്മ നിറഞ്ഞ സേവനങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
​സ്നേഹത്തോടെ,
​ആമിന ജിജു
ചെയർപേഴ്സൺ
ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റ്

Post a Comment

Previous Post Next Post