Trending

ഡി സ്പാർക് 26 ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

ഡി സ്പാർക് 26 ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു


പേരാമ്പ്ര : ദാറുന്നുജും ഓർഫനേജ് ലൈഫ് കെയർ, സ്കോളർഷിപ്പ് പദ്ധതിയിൽ ഉൾപ്പെട്ട  വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുംവേണ്ടി ഡി സ്പാർക് 26 ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു.  ഡിഗ്നിറ്റി കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഓർഫനേജ് വൈസ് പ്രസിഡണ്ട് അഡ്വ.  ടി അബ്ദുള്ള ഉദ്ഘാടനം ചെയ്തു.  സെക്രട്ടറി പി കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.  ലൈഫ് കെയർ പദ്ധതി ചെയർമാൻ സി അബ്ദുറഹ്മാൻ, ഒർഫനേജ് ജോയിൻ സെക്രട്ടറിമാരായ കെ മുബീർ, പി  എം യൂനുസ്, കമ്മിറ്റി മെമ്പർമാരായ ടി പി അബ്ദുൽ മജീദ്, ആയിഷ പി കെ, സുബൈദ അലി താഹിർ, മാനേജർ പി ടി അബ്ദുൽ കരീം, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് യുസുഫ് മേപ്പയ്യൂർ , ക്യാമ്പ് കൺവീനർ സുബൈർ കെ വി എന്നിവർ സംസാരിച്ചു.  വിവിധ സെഷനുകളിലായി ഹാദി ഓമശ്ശേരി, റഊഫ് റഹ്മാൻ മുക്കം, എം പി അനസ്,  യൂനുസ് പി എം,  യു ഇസ്മായിൽ എന്നിവർ ക്യാമ്പ് നയിച്ചു. രക്ഷിതാക്കൾക്കുള്ള പാരന്റിങ് സെഷൻ  ഇസ്മായിൽ നൊച്ചാട് നിർവഹിച്ചു .  മുഹമ്മദ് ഹിസിയാൻ ഖിറാഅത്ത് നടത്തി.

Post a Comment

Previous Post Next Post