ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ഓണാഘോഷം സംഘടിപ്പിച്ച് ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റ്
വാഴക്കാട്: ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി വെല്ലോറ നേച്ചർ ക്യൂർ ഹോമിൽ വെച്ച് വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആരിഫ ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
ട്രസ്റ്റ് ചീഫ് കോഡിനേറ്റർ സിറാജ് പന്തിരാങ്കാവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർപേഴ്സൺ ആമിന ജിജു സ്വാഗതം ആശംസിച്ചു.
വാഴക്കാട് പഞ്ചായത്തിലെയും കോഴിക്കോട് രാമനാട്ടുകര ഭാഗത്തെയും ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിൽ വൈവിധ്യമാർന്ന കലാപരിപാടികളും പരമ്പരാഗത ഓണസദ്യയും ഒരുക്കിയിരുന്നു.
വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.സി. നൗഷാദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ വാഴക്കാട്, ജില്ലാ പഞ്ചായത്ത് മെമ്പർ ജൈസൽ എളമരം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സമീന സലിം, പരിവാർ സംഘടന പ്രസിഡന്റ് ആലിക്കുട്ടി ഊർക്കടവ് എന്നിവർ മുഖ്യാതിഥികളായി സംസാരിച്ചു.
ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റ് പി.ആർ.ഒ. ഫൈസൽ പെരുവയൽ, ട്രസ്റ്റ് ഭാരവാഹികളായ തൽഹത്ത് കുന്നമംഗലം, കരീം എളമരം, മിനി രാജു, പെരുവയൽ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ പ്രിൻസിപ്പാൾ ശബ്ന ടീച്ചർ, ലഹരി നിർമാർജന സമിതി സംസ്ഥാന സെക്രട്ടറി സുബൈർ നെല്ലുളി, റഹീം പെരുമണ്ണ തുടങ്ങിയവർ ആശംസകൾ നേർന്നു. മുഹമ്മദ് ബാവ പൂവാട്ടുപറമ്പ് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
Tags:
Malappuram News





