മധുര സംഗമം സംഘടപ്പിച്ചു.
കെ.പി.ഗോവിന്ദൻകുട്ടി സ്മാരക വായനശാല ഹാപ്പിനസ്സ് ഫോറം നേതൃത്വത്തിൽ മധുര സംഗമം ഒരുമിക്കാം സന്തോഷിക്കാം
ഓണക്കൂട്ടം പരിപാടി കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി.എൻ. ഉദയഭാനു മുതിർന്ന പൗരന്മാരുടെ അവകാശങ്ങൾ സംബന്ധിച്ച് ക്ലാസ്സടുത്ത് ഉദ്ഘാടനം ചെയ്തു.ഹാപ്പിനസ്സ് ഫോറം പ്രസിഡണ്ട് വി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. പെരുവയൽ പഞ്ചായത്തിലെ ഏറ്റവും മികച്ച കുരുമുളക് കർഷകൻ പി.വി.ശിവദാസൻ നായർ, ഏറ്റവും മികച്ച പച്ചക്കറി കൃഷിക്കാരൻ അരീക്കര ബാലകൃഷ്ണൻ , ഏറ്റവും മികച്ച യുവ ക്ഷീര കർഷകൻ ആകർഷ് കക്കാട്ട്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബോട്ടണിയിൽ പി.എച്ച്.ഡി നേടിയ ദൃശ്യ വലിയ പറമ്പിൽ എന്നിവരെ പരിപാടിയിൽ വെച്ച് ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി.എൻ. ഉദയഭാനു ആദരിച്ചു. ആദരിക്കുന്നവരെ ലിസ്റ്റ് വായനശാല സെക്രട്ടറി വിശ്വനാഥൻ.ഇ വായിച്ചു.
കെ.സി. ഹാഷിദ് മാസ്റ്റർ ഹാപ്പിനസ്സ് ട്രെയിനർ സംസാരിച്ചു. ആശംസയർപ്പിച്ച് പെരുവയൽ പഞ്ചായത്ത് നേതൃ സമിതി കൺവീനർ ടി.എം. ചന്ദ്രശേഖരൻ സംസാരിച്ചു. മരുമ പറമ്പത്ത് വത്സല, കൊളങ്ങര ശാരദ , എം. വേലായുധൻ നായർ , എം.പി. അശോക് കുമാർ ,
ശ്രീനിവാസൻ വയപ്പുറത്ത്, ശിവൻ ചീലങ്ങാട്ട്, എന്നിവർ പാട്ടുകൾ പാടി
Tags:
Peruvayal News

