നാവായിക്കുളം കുളമട സമന്വയയിൽ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു
നാവായിക്കുളം: നാവായിക്കുളം കുളമട സമന്വയ ലഹരി മോചന കേന്ദ്രത്തിൽ ഓണാഘോഷവും കുടുംബ സൗഹൃദ സമ്മേളനവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം പ്രമുഖ എഴുത്തുകാരനും കവിയുമായ ഓരനെല്ലൂർ ബാബു നിർവ്വഹിച്ചു. സമന്വയ മാനേജിങ് ഡയറക്ടർ ആലങ്കോട് ദാനശീലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പ്രോജക്ട് ഡയറക്ടർ അനിൽകുമാർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
കൗൺസിലർ റിന്റു അഗസ്റ്റി, എം.എസ്. പിള്ള, ഗീത വിമൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ചടങ്ങിന്റെ ഭാഗമായി ഓരനെല്ലൂർ ബാബു രചിച്ച 'നാവായിക്കുളത്തിന്റെ ഇതിഹാസം' എന്ന പുസ്തകം സമന്വയ പ്രൊജക്റ്റ് ഡയറക്ടർ അനിൽകുമാർ ഏറ്റുവാങ്ങി. തുടർന്ന് മാനേജിംഗ് ഡയറക്ടർ ദാനശീലൻ ഓരനെല്ലൂർ ബാബുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
Tags:
Kerala News



