Trending

സാമൂഹ്യ സുരക്ഷ പെൻഷൻ മാനദണ്ഡങ്ങൾ ഒഴിവാക്കണം പരിവാർ:

സാമൂഹ്യ സുരക്ഷ പെൻഷൻ
മാനദണ്ഡങ്ങൾ ഒഴിവാക്കണം
പരിവാർ:


മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാർക്ക് സർക്കാർ നൽകുന്ന പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് സർക്കാർ നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങളിൽ നിന്ന് ബൗദ്ധിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പരിവാർ കൊണ്ടോട്ടി ബ്ലോക്ക് കമ്മറ്റി K P നൗഷാദലി MLA ക്ക് നിവേദനം സമർപ്പിച്ചു
  ഭിന്നശേഷിക്കാരെ സംബന്ധിച്ചേടത്തോളം അത്യാവശ്യമായതുംകാലാനുസൃതമായതുമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയതിൻ്റെ പേരിൽ ഭിന്നശേഷിക്കാരുടെ അവകാശമായ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് മനുഷ്യത്വരഹിതവും അന്യായവുമാണെന്നും അത് കൊണ്ട് 40% മോ അതിൽ കൂടുതലോ വൈകല്യമുള്ള എല്ലാ മാനസിക വെല്ലുവിളി നേരിടുന്ന എപ്പാ ഭിന്നശേഷിക്കാർക്കും ന മാനദണ്ഡങ്ങൾ പരിഗണിക്കാതെ ആനുകൂല്യങ്ങൾ അനുവദിക്കണ ചെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു
   പരിവാറിൻ്റെ ന്യായമായ ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വരുമെന്നും പരിഹാരം കാണുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും നൗഷാദലി MLA പറഞ്ഞു
    പരിവാർ കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡണ്ട് കരീം എളമരത്തിൻ്റെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്

Post a Comment

Previous Post Next Post