Trending

കുന്നമംഗലം സാമൂഹിക സുരക്ഷാ പെൻഷൻ വീടുകളിൽ വിതരണം ചെയ്യുന്നത് തുടരണമെന്ന് കെഎസ്കെടിയു കുന്നമംഗലം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

കുന്നമംഗലം
സാമൂഹിക സുരക്ഷാ പെൻഷൻ വീടുകളിൽ വിതരണം ചെയ്യുന്നത് തുടരണമെന്ന് കെഎസ്കെടിയു കുന്നമംഗലം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.


കോമളവല്ലി കോട്ടിയേരി ബാബു നഗറി ( ചെറുകുളത്തൂർ ബാങ്ക് ഓഡിറ്റോറിയം) ൽ നടന്ന സമ്മേളനത്തിൽ ഏരിയാ പ്രസിഡൻ്റ് കെ എം ഗണേശൻ പതാക ഉയർത്തി.  സമ്മേളനം സംസ്ഥാന ജോ : സെക്രട്ടറി കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു.  ഏരിയാ പ്രസിഡൻ്റ് കെ എം ഗണേശൻ അധ്യക്ഷനായി. എൻ സുരേഷ് രക്തസാക്ഷി പ്രമേയവും കെ ഗംഗാധരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ടി കെ മുരളീധരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി ഉഷ , കെ സി രാമചന്ദ്രൻ, വിപി ഷാജ് കുമാർ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് ആർ പി ഭാസ്കരൻ, ജില്ലാ എക്സിക്യൂട്ടീവ് എ പി സജീവൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ എ സി അജയ് സ്വാഗതവും കൺവീനർ ടി മധുസൂദനൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ : കെ എം ഗണേശൻ ( പ്രസിഡൻ്റ്) , കെ ഗംഗാധരൻ, സി ഉഷ ( വൈസ് പ്രസിഡൻ്റ്) , ടി കെ മുരളീധരൻ ( സെക്രട്ടറി) , കെ അബിജേഷ്, പി ഷിജി ( ജോ: സെക്രട്ടറി) , എൻ സുരേഷ് ( ട്രഷറർ).

Post a Comment

Previous Post Next Post