Trending

സി പി ആർ പരിശീലനവും സുരക്ഷാക്ലാസും സംഘടിപ്പിച്ചു.

സി പി ആർ പരിശീലനവും സുരക്ഷാക്ലാസും സംഘടിപ്പിച്ചു.


കുന്ദമംഗലം: കേരളവ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിങ്ങ് കുന്ദമംഗലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഗ്നിസുരക്ഷാ ബോധവൽക്കരണക്ലാസും സിപിആർ പരിശീലനവും സംഘടിപ്പിച്ചു.
കുന്ദമംഗലം വ്യാപാരഭവനിൽ വെച്ചുനടന്ന പരിപാടി വനിതാവിംഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി നിമ്മിസജി ഉദ്ഘാടനം ചെയ്തു.

വെള്ളിമാട് കുന്ന് അഗ്നി രക്ഷാ നിലയത്തിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു.
ഫയർ ഓഫീസർ അഷറഫ്, സിവിൽ ഡിഫൻസ് വളണ്ടിയർ സ്നേഹപ്രഭ എന്നിവർ സിപിആർ നൽകുന്നതിലും വിവിധ തരം ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിക്കുന്നതിലും പ്രായോഗിക പരിശീലനം നൽകി. 
ഗ്യാസ് അപകടങ്ങളെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളും ക്ലാസ്സിൽ വിശദീകരിച്ചു. 

യൂണിറ്റ് പ്രസിഡണ്ട് ആലീസ് നെൽസൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് പ്രസിഡണ്ട് ജയകുമാർ, ട്രഷറർ വിനോദ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സംഘടനയുടെ ജില്ലാ വൈസ് പ്രസിഡണ്ടുമായ ബാബുമോൻ ഉപഹാര സമർപ്പണം നടത്തി. 
സജിന സ്വാഗതം പറഞ്ഞ ചടങ്ങിൽ സഫീറ നന്ദി പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post