Trending

ആർട്സ് ഫെസ്റ്റ് സംഘടിപ്പിച്ചു

ആർട്സ് ഫെസ്റ്റ് സംഘടിപ്പിച്ചു


പേരാമ്പ്ര : ദാറുന്നുജും യത്തീംഖാനക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റാർ ഹാബിറ്റ്സ് സ്കൂൾ സയ്യന്ന26 ആർട്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മെമ്പർ യൂസഫ് കരിമ്പിൻപൊയിൽ ഉദ്ഘാടനം ചെയ്തു. ഹാബിറ്റ് സ്കൂൾ പ്രസിഡണ്ട് കെ മുബീർ അധ്യക്ഷത വഹിച്ചു. ഹാബിറ്റ്സ് സ്കൂൾ എം പി ടി എ പ്രസിഡണ്ട് അസ്മ വി പി , ഹെവൻസ് പ്രീ സ്കൂൾ പ്രിൻസിപ്പൽ നജ്മ യു , ഷംസീർ കെ കെ, സൽവ വി , ബുഷ്‌റ നാഷിദ് എന്നിവർ സംസാരിച്ചു. ഹാബിറ്റ്സ് സ്കൂൾ പ്രിൻസിപ്പൽ ഷമീബ വി പി സ്വാഗതവും ഫാത്തിമ ബക്കർ നന്ദിയും പറഞ്ഞു. റിൻസ മറിയം ഖിറാഅത്ത് നടത്തി. തുടർന്ന് വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.

Post a Comment

Previous Post Next Post