Trending

വയോജനങ്ങളും നിരാലംബരും തെരുവിലലയുന്നവരുമായ സഹോദരങ്ങൾക്ക് കൈത്താങ്ങായി ലീഗൽ സർവീസസ് അതോറിറ്റി:

വയോജനങ്ങളും നിരാലംബരും തെരുവിലലയുന്നവരുമായ സഹോദരങ്ങൾക്ക് കൈത്താങ്ങായി ലീഗൽ സർവീസസ് അതോറിറ്റി:


മാത്തോട്ടത്ത് നിന്ന് കണ്ടെത്തിയ ബാഷയ്ക്ക് 'സ്നേഹതീരം' അഭയമൊരുക്കി
​കോഴിക്കോട്: KELSA (കേരള സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി) നടപ്പിലാക്കുന്ന 'നിലാവ്', കോഴിക്കോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ (DLSA) 'ഒപ്പമുണ്ട് എപ്പോഴും' എന്നീ ജനക്ഷേമ പദ്ധതികളുടെ ഭാഗമായി സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് തുണയായി ലീഗൽ സർവീസസ് അതോറിറ്റി.


വയോജനങ്ങൾ, ഒറ്റപ്പെടുന്നവർ, തെരുവിൽ അലയുന്നവർ, ഭിന്നശേഷിക്കാർ, ലഹരിക്കടിമപ്പെട്ടവർ, രോഗികൾ, മറ്റ് അനാഥ ജീവികൾ തുടങ്ങി അശരണരായ സർവ്വ ജീവജാലങ്ങൾക്കുമായി മഹത്തായ സേവനപ്രവർത്തനങ്ങളാണ് അതോറിറ്റി നടത്തിവരുന്നത്.




ഇതിന്റെ ഭാഗമായി, കോഴിക്കോട് മാത്തോട്ടം ലോ പ്രൈസ് ഷോപ്പിന് സമീപം തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്ന ബാഷ എന്ന ഇതരസംസ്ഥാന സഹോദരന് DLSA ഇടപ്പെട്ട് താങ്ങും തണലുമൊരുക്കി.
​മാറാട് സി.ഐ ശ്രീ. റിൻസ്, ജനമൈത്രി പ്രതിനിധികളായ ശ്രീ. പ്രജീഷ്, ശ്രീ. ശ്രീജിത്ത്, കെബീർ മാത്തോട്ടം, നാട്ടുകാരായ മുത്തു, സ്നേഹതീരം പ്രതിനിധി സിദ്ധീഖ് കൊടമ്പുഴ, DLSA പാരാ ലീഗൽ വോളന്റിയർമാരായ (PLV) പ്രേമൻ പറന്നാട്ടിൽ, സലീം വട്ടക്കിണർ എന്നിവരുടെ സജീവമായ ഇടപെടലിനൊടുവിലാണ് ബാഷയെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിയത്.
​തുടർന്ന് അദ്ദേഹത്തെ സ്നേഹതീരം അഭയകേന്ദ്ര'ത്തിൽ പ്രവേശിപ്പിക്കുകയും സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്തു. നിലവിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കണ്ടെത്തുന്നതിനുള്ള നടപടികൾDLSA-യുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post