ഭിന്നശേഷി കുരുന്നുകൾക്കൊപ്പം ഓണം ആഘോഷിച്ച് ട്രൂ കെയർ ട്രസ്റ്റ് ഭാരവാഹികൾ; വാഴക്കാട് ബഡ്സ് സ്കൂളിൽ സന്തോഷ നിമിഷങ്ങൾ
വാഴക്കാട്: കുരുന്നുകളുടെ ചിരിയും സന്തോഷവും നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ വാഴക്കാട് ബഡ്സ് സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികൾക്കൊപ്പം ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളും രക്ഷാധികാരികളും ഓണം ആഘോഷിച്ചു.
സ്കൂളിലെ ആഘോഷ പരിപാടികളിൽ പങ്കാളികളായ ട്രസ്റ്റ് ഭാരവാഹികൾ, വരുന്ന ഞായറാഴ്ച (23-ാം തീയതി) വാഴക്കാട് വെല്ലോറ നേച്ചർ ക്യൂർ ഹോമിൽ വെച്ച് നടക്കുന്ന ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഔദ്യോഗിക ഓണാഘോഷ ചടങ്ങുകളിലേക്ക് കുട്ടികളെയും അധ്യാപകരെയും സ്നേഹപൂർവ്വം ക്ഷണിക്കുകയും ചെയ്തു.
വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആരിഫ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മുസ്തഫ, പഞ്ചായത്ത് സെക്രട്ടറി ജിജി, അസിസ്റ്റന്റ് സെക്രട്ടറി സജീഷ്, പിടിഎ പ്രസിഡന്റ് നാസർ ബാബു എന്നിവർ വിശിഷ്ടാതിഥികളായി.
സ്കൂൾ അധ്യാപകരും ജീവനക്കാരുമായ ബിന്ദു, ശ്രീലത, ആലിക്കുട്ടി, നിഷിദ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ വിവിധ പരിപാടികളും നടന്നു. ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ ആമിന ജിജു, ഭാരവാഹികളായ സിറാജ് പന്തീരാങ്കാവ്, കരീം എളമരം, സഫിയ, മുഹമ്മദ് ബാവ, ഷബ്‌ന, സുബൈർ നെല്ലോളി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു
Tags:
Malappuram News




