Trending

മുഹമ്മദ് നബി(സ)യുടെ ദർശനങ്ങൾ കാലാതീതമായ മാനവിക സന്ദേശം: ഐ.എസ്.എം സ്നേഹ സംഗമം

മുഹമ്മദ് നബി(സ)യുടെ ദർശനങ്ങൾ കാലാതീതമായ മാനവിക സന്ദേശം: ഐ.എസ്.എം സ്നേഹ സംഗമം


കോഴിക്കോട്: മുഹമ്മദ് നബി(സ) ലോകത്തിന് മുന്നിൽ അവതരിപ്പിച്ച ഉന്നതമായ ദർശനങ്ങളും മാനുഷിക മൂല്യങ്ങളും സർവ്വകാല പ്രസക്തവും കാലാതീതവുമാണെന്ന് ഐ.എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “ഞാൻ അറിഞ്ഞ പ്രവാചകൻ – സ്നേഹ സംഗമം” അഭിപ്രായപ്പെട്ടു.

സഹിഷ്ണുതയും പരസ്പര സ്നേഹവും സൗഹാർദ്ദവും കാത്തുസൂക്ഷിക്കേണ്ട സമകാലിക സാഹചര്യത്തിൽ പ്രവാചക അധ്യാപനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും സംഗമം വിലയിരുത്തി.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈൻ മടവൂർ നിർവഹിച്ചു. മാനവികത, സമാധാനം, തുല്യത, സാമൂഹിക നീതി എന്നിവയിൽ അധിഷ്ഠിതമായ പ്രവാചക മാതൃകകൾ ഇന്നത്തെ വെല്ലുവിളികൾ നിറഞ്ഞ ലോകത്ത് മനുഷ്യരാശിക്ക് വഴികാട്ടിയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

തുടർന്ന് നടന്ന വിവിധ സെഷനുകളിൽ രാഹുൽ ഈശ്വർ, റവ. ഡോ. ടി.ഐ. ജെയിംസ്, എ. സജീവൻ, ഷുക്കൂർ സ്വലാഹി, മുഹമ്മദ് അമീർ, ഹാഫിസ് റഹ്മാൻ മദനി, ജുനൈദ് സലഫി, നാസിം റഹ്‌മാൻ, അഹമ്മദ് റഊഫ്, അസ്‌ലം എം.ജി. നഗർ, മുജീബ് പൊറ്റമ്മൽ, ഷിയാസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post