Trending

തെരുവുനായ ശല്യം: അടിയന്തര നടപടി വേണമെന്ന് കോടമ്പുഴ യൂണിറ്റ് സമ്മേളനം

തെരുവുനായ ശല്യം: അടിയന്തര നടപടി വേണമെന്ന് കോടമ്പുഴ യൂണിറ്റ് സമ്മേളനം

കോടമ്പുഴ: പ്രദേശത്തെ പൊതുസ്ഥലങ്ങളിൽ ദിനംപ്രതി വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യം നിയന്ത്രിക്കാൻ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോടമ്പുഴ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി. മധുസൂദനൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഏരിയ പ്രസിഡന്റ് എ.എം. ഷാജി, ട്രഷറർ എം. സുരേഷ് എന്നിവർ സംസാരിക്കുകയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് കേഷ് അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. എൻ. ശ്രീധരൻ സ്വാഗതവും വി. ചന്ദ്രദാസൻ നന്ദിയും പറഞ്ഞ യോഗത്തിൽ പുതിയ ഭാരവാഹികളായി ശ്രീധരൻ നടുക്കണ്ടി (പ്രസിഡന്റ്), വി. ചന്ദ്രദാസൻ (സെക്രട്ടറി), എ.ടി. അശോകൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post