Trending

ഓണാഘോഷ പരിപാടികളുടെ സമാപനവും അനുമോദനവും നടത്തി.

ഓണാഘോഷ പരിപാടികളുടെ സമാപനവും അനുമോദനവും
നടത്തി.


മാവൂർ: മാവൂർ ടൗൺ റസി: അസോസിയേഷൻ ഓണാഘോഷ പരിപാടികളുടെ സമാപനവും ഉന്നത വിജയികൾക്കുള്ള അനുമോദനവും
ജില്ലാ പഞ്ചായത്ത് മെമ്പർ ടി.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. മാവൂർ ബഡ്സ്  സ്കൂൾ 
കോമ്പൗണ്ടിൽ നടന്ന പരിപാടിയിൽ
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വളപ്പിൽ റസാഖ് മുഖ്യാതിഥിയായി.  റസി. അസോസിയേഷൻ പ്രസിഡണ്ട് കെ.വി. ഷംസുദ്ദീൻ ഹാജി അധ്യക്ഷത വഹിച്ചു.


പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ
സി.കെ. അഷ്റഫ്, ടി.എം.
അബൂബക്കർ, വനിതാ വിങ്
പ്രതിനിധി വി. റൈഹാനത്ത്  ടീച്ചർ എന്നിവർ സംസാരിച്ചു.  സെക്രട്ടറി അബ്ദുറഹീം പൂളക്കോട്
സ്വാഗതവും  വനിതാ വിങ് പ്രസിഡണ്ട്
കെ. ഫഹ് മിദ നന്ദിയും പറഞ്ഞു. വിവിധ ഗ്രാമീണ കായിക മത്സരങ്ങളും നടന്നു. ഗൃഹാങ്കണ പൂക്കള മത്സരത്തിലെയും  ഗ്രാമീണ കായി മത്സരത്തിലെയും വിജയികൾക്ക് അതിഥികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
എക്സിക്യൂട്ടീവ് അംഗങ്ങളായ സൈക്ക സലീം,
ഫൗസിയ കനവ് ശബാന ജാസ്മിൻ, നൂർജഹാൻ ചിറ്റടി, ഫസീല പുലപ്പാടി, എൻ.വി. സാമി, കൈതക്കൽ അബ്ദുല്ല, പി. ഉമ്മർ മാസ്റ്റർ, വി.എൻ. അബ്ദുൽ ജബ്ബാർ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post