അംഹാസ് ചാലിക്കര ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു
പേരാമ്പ്ര : ചാലിക്കരയിലെ സാംസ്കാരിക സംഘടനയായ അംഹാസ് ചാലിക്കര കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. ചെറുവാളൂർ ജി എൽ പി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. അംഹാസ് പ്രസിഡണ്ട് രാജീവൻ കുറുങ്ങോട്ട് അധ്യക്ഷത വഹിച്ചു. എസ് പി സി പ്രൊജക്റ്റ് കോഡിനേറ്ററും സബ് ഇൻസ്‌പെക്ടറുമായ റഖീബ് മുഖ്യപ്രഭാഷണം നടത്തി.
പ്രദേശത്തെ കർഷകരെയും കർഷകത്തൊഴിലാളികളെയും വിവിധ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ പ്രഗൽഭരെയും ചടങ്ങിൽ ആദരിച്ചു. കർഷകരായ ഗോവിന്ദൻ നായർ കെഎം, അബൂബക്കർ കാരയിൽ, ഹാരിസ് കോമത്ത്പൊയിൽ , പ്രകാശൻ കുറുങ്ങോട്ട്, സുരേന്ദ്രൻ വെള്ളരിമീത്തൽ, ബാലൻ കിഴക്കേ പൊറേരി, കണാരൻ ചക്കിട്ട കണ്ടി എന്നിവരെ നൊച്ചാട് കൃഷിഭവൻ കൃഷി ഓഫീസർ ജിജോ ജോസഫ് ഉപഹാരം നൽകി ആദരിച്ചു. സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന കെ പി ആലിക്കുട്ടി, കെ എം സുബൈർ എന്നിവരെ പഞ്ചായത്ത് മെമ്പർ മെമ്പർ നസീറ ഇ ടി ഉപഹാരം നൽകി ആദരിച്ചു.
ജി എൽ പി സ്കൂളിനുള്ള അംഹാസിന്റെ ഉപഹാരം പ്രസിഡന്റ് രാജീവൻ കുറുങ്ങോട്ടിൽ നിന്ന് പിടിഎ പ്രസിഡണ്ട് വിജയൻ വെള്ളങ്കോട്ട് ഏറ്റുവാങ്ങി. സി ബാലൻ, എൻ ഹരിദാസ്, എം കുഞ്ഞിരാമുണ്ണി എന്നിവർ ആശംസകൾ അർപ്പിച് സംസാരിച്ചു. അംഹാസ് ജനറൽ സെക്രട്ടറി മുനീർ കുന്നത്ത് സ്വാഗതവും ട്രഷറർ പ്രകാശൻ കോമത്ത് നന്ദിയും പറഞ്ഞു. വിഎം കമല പ്രാർത്ഥന ഗീതം ആലപിച്ചു. തുടർന്ന് വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.
Tags:
Kozhikode News

