അങ്കണവാടിക്ക് കസേരകൾ കൈമാറി
മാവൂർ : ചെറൂപ്പ ഖാദി ബോർഡ് അങ്കണവാടിക്ക് റീഫോക്ക് ചെറൂപ്പയുടെ നേതൃത്വത്തിൽ നൽകുന്ന കസേരകൾ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.ഉമ്മർ മാസ്റ്റർ അങ്കണവാടി വർക്കർ പി. ബിന്ദുവിന് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലയിൽ റീഫോക്ക് ചെയ്തു വരുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അവശരേയും അശണരേയും സഹായിക്കുന്നതിൽ സംഘടനയുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
Tags:
Mavoor News

