Trending

ഭരണവീഥി. രചന : താജുന്നിസ എ.കെ

ഭരണവീഥി.
രചന : താജുന്നിസ എ.കെ


പൈതൃകവും വൈവിധ്യവും ഹൃദ്യ പ്രാർഥനകളും നിറഞ്ഞു നിന്ന
എൻ്റെ മഹാഭാരതമെ...

നിൻ മടിത്തട്ടിൽ അഴിഞ്ഞാടുന്ന
അവകാശി തലമുറകൾ നിന്നിൽ
വരച്ചു വെക്കുന്നത് മുഴുവൻ
അക്രമവും അസത്യവും മാത്രം...

വിശ്വാസി ചോരവാർന്നും വിദ്യാർഥി
ഛർദിച്ചും വിശന്നവൻ ചതഞ്ഞും
കൊലചെയ്യപ്പെടുന്ന നിൻ ക്രൂര മക്കൾ

കാമം മൂത്ത വിരലുകൾക്കിടയിൽ പിടയുന്ന പെൺകൂട്ടവും കാമഭ്രാന്തന്മാർക്ക് കുട ചൂടുന്ന ഭരണകൂടവും

ഖജനാവിൻ്റെ പണച്ചാക്കുകൾ 
ചാലിട്ടൊഴുക്കുന്ന നേതാക്കളും
ദാരിദ്രത്തിൽ മുട്ടി വീഴുന്ന പട്ടിണി പാവങ്ങളും വസിക്കുന്നത് നിൻ്റെ മണ്ണിലാണ് ഭാരതമേ....

നിയമങ്ങൾക്ക് ചായം പൂശി 
നിരന്തരം രുചി മാറ്റുന്ന ഇന്ത്യയിൽ വാഗ്ദാനങ്ങളുടെ പെരുമഴ
വർഷിക്കുന്ന രാജ്യത്തിൽ
ഭരണഘടനയെന്ന ലിഖിത 
നിയമത്തിൽ പോലും ചിതലരിച്ചിരിക്കുന്നു.

രചന : താജുന്നിസ എ.കെ

Post a Comment

Previous Post Next Post