Trending

ഭൂമി ദേവി രചന : സാഫിന സലീം കേച്ചേരി

ഭൂമി ദേവി
രചന : സാഫിന സലീം കേച്ചേരി


ഇടിച്ചിറക്കിയ കുന്നെന്നെ നോക്കി തേങ്ങി
ഹരിതചേല ചീന്തി എറിഞ്ഞ ജെ സി ബിയുടെ കൈകൾ, 
വിരിമാറിലാഴ്ന്നിറങ്ങി വാരിക്കൂട്ടിയതത്രയും  
എന്റെ ഹൃദയ രക്തമായിരുന്നു.  

മേഘഗർജ്ജനത്തിന്നകമ്പടിയായ്  
പെയ്തിറങ്ങിയ മാരിയെ  
തടുത്തുനിർത്താനൊരു മരവേരില്ലാതെ

കുന്നിൽചെരുവിലേക്കൊരു വൃണമായ്  
മുഴച്ചുരുണ്ടുകൂടി പൊട്ടിയൊഴുകി  
കുലംകുത്തിപ്പാഞ്ഞുപോകുന്നിടയ്ക്കുള്ള  
വീടുംകൂടും നാട്ടിടവഴിയും പിന്നെയൊരു  
കൂട്ടം ജീവനും കൂടെ കൂട്ടി.  

മണ്ണും മെയ്യും ഒന്നായൊഴുകി ഇഴുകി അഴുകി  
തിരിച്ചറിയാതിരിപ്പൂ മണ്ണിനടിയിലൊരു കൂട്ടം  
കണ്ണേ കരളേ എന്നുള്ളംപിടയ്ക്കുന്ന  
വേദനയാലലറിയ മുഖങ്ങളേ നോക്കി  
ഒരാറൊഴുകുന്നുണ്ടവിടെ, 
പ്രകൃതി  
വിലക്കിയ കനി ഭക്ഷിച്ചതിൻ വിന  

ഇനിയും നിരത്തല്ലേ കുന്നുകളെ  
നികത്തല്ലേ കുളങ്ങളെ വളർത്തണേ  
മരങ്ങളെ, തളർത്തല്ലേ ഭൂമി ദേവിയെ...

രചന : സാഫിന സലീം കേച്ചേരി

Post a Comment

Previous Post Next Post