പത്രക്കെട്ടുകൾ തിരിച്ചേൽപ്പിച്ച് ധർണ്ണ നടത്തി
കോഴിക്കോട് : ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ (എൻ.പി.എ.എ) കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ
നേതൃത്വത്തിൽ കോഴിക്കോട് മലയാള മനോരമ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
സ്വാതന്ത്ര്യദിന ലീവുമായി ബന്ധപ്പെട്ട് പത്ര ഏജൻ്റുമാർക്ക് അവരുടെ അനുവാദമില്ലാതെ വിതരണത്തിനയച്ച പത്രക്കെട്ടുകളാണ് മനോരമ ഓഫീസിന് മുന്നിൽ തിരിച്ചു നൽകി ധർണ്ണ നടത്തിയത്
ധർണ്ണ സമരം എൻ.പി.എ.എ സംസ്ഥാന ട്രഷറർ അജീഷ് വി.പി ഉദ്ഘാടനം ചെയ്തു.
Tags:
Kozhikode News


