നിർമ്മാണത്തൊഴിലാളി യൂണിയൻ (CITU) പുത്തൂർമഠം മേഖലാ സമ്മേളനം സംഘടിപ്പിച്ചു
പുത്തൂർമഠം: നിർമ്മാണത്തൊഴിലാളി യൂണിയൻ (CITU) പുത്തൂർമഠം മേഖലാ സമ്മേളനം വി. പി. സുരേന്ദ്രൻനഗറിൽ വെച്ച് നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം CITU ഏരിയാ ട്രഷറർ വി. എം. ബാലചന്ദ്രൻ നിർവ്വഹിച്ചു.
കെ. പി. ഷെമീറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സുരേഷ്, വി. പി. ഷാജ് കുമാർ, ടി. പി. സുധീഷ്, വി. പി. വിശ്വനാഥൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ചടങ്ങിന് എൻ. രജീഷ് സ്വാഗതവും വിശ്വനാഥൻ നന്ദിയും രേഖപ്പെടുത്തി.
Tags:
Perumanna News

