Trending

പ്ലേറ്റ്ലെറ്റ് ഡൊണേഷൻ ക്യാമ്പ് നടത്തി..

പ്ലേറ്റ്ലെറ്റ് ഡൊണേഷൻ ക്യാമ്പ് നടത്തി..


HOPE SDP DONORS' GROUP ന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ്, MVR ക്യാൻസർ സെന്റർ, മെയ്ത്ര ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ പ്ലേറ്റ്ലെറ്റ് ഡൊണേഷൻ ക്യാമ്പ് നടത്തി..
ഹോപ്പ് നടത്തിയ ഈ വ്യത്യസ്ത ക്യാമ്പിൽ 8 പേർ sdp നൽകി..
രക്തം കട്ടപിടിക്കാനും മുറിവുകളിൽ നിന്ന് രക്തസ്രാവം തടയാനും സഹായിക്കുന്ന രക്തത്തിലെ കോശങ്ങളാണ് പ്ലേറ്റ്‌ലെറ്റുകൾ (Platelets). ഡെങ്കിപ്പനി പോലുള്ള ഗുരുതരമായ അണുബാധകൾ ഉള്ളവർ, കാൻസർ ചികിത്സ (കീമോതെറാപ്പി) എടുക്കുന്നവർ, അസ്ഥിമജ്ജയെ ബാധിക്കുന്ന രോഗങ്ങൾ ഉള്ളവർ, കടുത്ത രക്തസ്രാവം സംഭവിച്ചവർ എന്നിവർക്കൊയാണ് രക്ത ഘടകമായ പ്ലേറ്റ്ലറ്റ് ആവശ്യമായി വരുന്നത്..
ഹോപ്പ് ജനറൽ സെക്രട്ടറി ഷക്കീർ പെരുവയൽ, വൈസ് പ്രസിഡന്റ് നൗഷാദ് ബേപ്പൂർ, എക്സിക്യൂട്ടീവ് മെമ്പർമാരായ ജാബിർ കുറ്റിച്ചിറ, ഷാജിമോൻ വെള്ളിമാട്കുന്ന്, യൂസുഫ് പുന്നക്കൽ എന്നിവർ പ്ലേറ്റ്ലെറ്റ് ഡൊണേഷൻ ക്യാമ്പിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post