വർഗീയതക്കെതിരെ ശക്തമായ നടപടിയെടുക്കണം – ഐ.എസ്.എം
മാങ്കാവ്: രാഷ്ട്രീയ നേട്ടങ്ങൾക്കായി വർഗീയതയും അപരമത വിദ്വേഷവും വളർത്തി സമൂഹത്തിൽ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ സർക്കാർ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ഐ.എസ്.എം മാങ്കാവ് മണ്ഡലം കൗൺസിൽ മീറ്റ് ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ബഹുസ്വരതയും വൈവിധ്യവും ലോകത്തിന് മുന്നിൽ തന്നെ മാതൃകയായിരിക്കെ, സൗഹാർദപരമായ സാമൂഹിക അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയാനും അവർക്കെതിരെ ജനാധിപത്യപരമായും നിയമപരമായും പ്രതികരിക്കാനും മതേതര സമൂഹത്തിന് സാധിക്കണമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.
മുഹമ്മദ് നബി(സ) മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം എന്ന പ്രമേയത്തിൽ ആഗസ്റ്റ് 30ന് മാത്തറ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുന്ന ‘സ്നേഹ സംവാദം’ വിജയിപ്പിക്കുന്നതിനായി വിവിധ വകുപ്പുകൾ ഉൾപ്പെടുത്തി സ്വാഗതസംഘം രൂപീകരിച്ചു.
മണ്ഡലം സെക്രട്ടറി അസ്‌ലം എം.ജി. നഗർ അധ്യക്ഷത വഹിച്ചു. കെ.എൻ.എം മാങ്കാവ് മണ്ഡലം സെക്രട്ടറി അഷ്‌റഫ് ബാബു കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്തു.
Tags:
Perumanna News

