Trending

ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പം പൊന്നോണം ഉണ്ണാൻ ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റ്; ആഘോഷങ്ങൾ ഓഗസ്റ്റ് 23-ന്

ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പം പൊന്നോണം ഉണ്ണാൻ ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റ്; ആഘോഷങ്ങൾ ഓഗസ്റ്റ് 23-ന് 


​കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആനന്ദവും സ്നേഹവും പകർന്നുനൽകി വ്യത്യസ്തമായ രീതിയിൽ ഓണമോഘോഷിക്കാൻ ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റ്. ട്രസ്റ്റിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 2026 ഓഗസ്റ്റ് 23 ഞായറാഴ്ച വാഴക്കാടുള്ള വെല്ലോറ നേച്ചർ ക്യൂർ ഹോമിൽ (Wellora Nature Cure Home) വെച്ച് നടക്കും.
​രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ചടങ്ങുകൾ വൈകുന്നേരം 3 മണിവരെ നീണ്ടുനിൽക്കും. ഭിന്നശേഷി വിദ്യാർത്ഥികളെ ചേർത്തുപിടിച്ചും അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും പങ്കാളികളായും ഓണത്തിന്റെ യഥാർത്ഥ സന്ദേശം പകരുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.
​ചടങ്ങിൽ നൂറോളം പേർ പങ്കാളികളാകുമെന്ന് ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്‌സൺ ആമിന ജിജു അറിയിച്ചു. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ കുട്ടികളുടെയും പ്രദേശത്തെ വിവിധ കലാകാരന്മാരുടെയും നാനാവിധ കലാപരിപാടികൾ അരങ്ങേറും. കൂടാതെ പങ്കടുക്കുന്ന എല്ലാവർക്കുമായി വിഭവസമൃദ്ധമായ ഓണസദ്യയും പായസവും മധുരപലഹാരങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ ആമിന ജിജു അറിയിച്ചു

Post a Comment

Previous Post Next Post